പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മന്ത്രിമാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാം - ദിവാകരന്‍
C.Divakaran
PRDPRD
മന്ത്രിമാര്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്ന് ഭക്‍ഷ്യമന്ത്രി സി.ദിവാകരന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ അനിഷ്ടസംഭവങ്ങളുണ്ടായാല്‍ അറിയണ്ടതാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി ദിവാകരന്‍. പൊലീസ് സ്റ്റേഷണില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പോയതായി അറിഞ്ഞു. അദ്ദേഹം അവിടെപ്പോകാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനാണ് താന്‍ പോയത്.

പൊലീസ് സ്റ്റേഷനുകളില്‍ ജനങ്ങള്‍ തടിച്ചു കൂടിയാല്‍ വിവരം അന്വേഷിക്കുന്നതിന് മന്ത്രിമാര്‍ക്ക് പോകാം. ഒരു ജനപ്രതിനിധിയെന്ന നിലയിലുള്ള കടമയാണത്. മന്ത്രിമാര്‍ കോടതിയില്‍ പോയതിനെക്കുറിച്ച് കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കുത്തക വ്യാപാരത്തിനെതിരെ പ്രകടനം നടത്തി അറസ്റ്റിലായ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കുന്നതിനായാണ് വെളിയം ഭാര്‍ഗവനും മറ്റ് സി.പി.ഐ മന്ത്രിമാരും പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കൂടുതല്‍
ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു
കേരളത്തിന്‍റെ വാദം തെറ്റ് - തമിഴ്നാട്
ആന്ധ്രയില്‍ നിന്നും അരിയെത്തിക്കും - മന്ത്രി
മെഡി.സ്റ്റോര്‍:സംഘടനാ ഓഫീസില്‍ റെയ്ഡ്
വ്യാജവാര്‍ത്തകളുടെ പ്രളയം - എം.എ ബേബി
തൃശൂരില്‍ പിണറായിക്ക് മേല്‍ക്കൈ