പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട്: മുഖ്യമന്ത്രി ചര്‍ച്ച നടത്തി
V.S. Achuthanandan
IFMWD
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെ കേരള ഹൌസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

പൊന്മുടിയില്‍ ഐ.എസ്.ആര്‍.ഒ സ്ഥാപിക്കുന്ന ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എം നായരുടെ ശ്രദ്ധയില്‍ മുഖ്യമന്ത്രി പെടുത്തി. കേന്ദ്രം കേരളത്തിന് നഷ്ടമാകരുതെന്നും ഇത് കേരളത്തിന് തിരിച്ചടിയാകരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

വനം‌മന്ത്രി ബിനോയ് വിശ്വവും ചര്‍ച്ചകളില്‍ പങ്കെടുത്തു. കേരളത്തിന്‍റെ റയില്‍‌വേ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ചനടത്തി. അരിയും മറ്റ് സാധനങ്ങളും കൊണ്ടു വരുന്നതിനായി കൂടുതല്‍ വാഗണുകള്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിംഗുമായി വൈകിട്ട് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

കൂടുതല്‍
നെയ്യഭിഷേകത്തിന് നിയന്ത്രണം
ഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിക്കില്ലെന്ന്
വല്ലാര്‍പാടം: ഒന്നാംഘട്ടം തുടങ്ങി
ശബരിമലയില്‍ തിരക്കേറുന്നു
വാഗണുകള്‍ അനുവദിക്കണമെന്ന്
സ്റ്റേറ്റ് ബാങ്കുകളില്‍ പണിമുടക്ക്