പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഹൈക്കോടതി ബഞ്ച്: കത്തയച്ചു
തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം ഹൈക്കോടതി ചീഫ് ജ്സ്റ്റിസിന് വീണ്ടും കത്തയച്ചു.

കേന്ദ്ര നിയമമന്ത്രി എച്ച്.ആര്‍.ഭരദ്വാജുമായി സംസ്ഥാന നിയമമന്ത്രി എം.വിജയകുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ നടപടി. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര നിയമമന്ത്രാലയം മുമ്പ് രണ്ടു തവണ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

എന്നാല്‍ ഈ രണ്ട് കത്തിനും നിയമമന്ത്രാലയത്തിന് മറുപടി കിട്ടിയില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും കത്തയയ്ക്കാന്‍ കേന്ദ്ര നിയമമന്ത്രി എച്ച്.ആര്‍.ഭരദ്വാജ് നിര്‍ദ്ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു സ്ഥാനമേറ്റതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും മന്ത്രി വിജയകുമാര്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ അനുകൂല നിലപാടെടുക്കണമെന്നും വിജയകുമാര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍
ദക്ഷിണ്‍ പ്രഹാര്‍: മിറാഷെത്തി
തൂത്തം‌പാറ: ഹര്‍ജി തള്ളി
കരുണാകരന്‍റെ യോഗത്തിന് പ്രാധാന്യമില്ല - മുരളീധരന്‍
പദ്ധതി തുക ക്യാരിഓവര്‍ ചെയ്യും - ഡോ.തോമസ് ഐസക്
കരുണാകരന്‍റെ തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍
വിഭാഗീയതയുടെ അംശമുണ്ട് - കോടിയേരി