ലോക വികലാംഗ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിയ്ക്ക് അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്കൂളില്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്‍ നിര്‍വ്വഹിക്കും.
ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി പി.കെ. ഗുരുദാസന്‍ അവാര്‍ഡു ദാനവും സ്പോട്സ് മന്ത്രി എം. വിജയകുമാര്‍ സമ്മാനദാനവും നിര്‍വഹിക്കും. വികലാംഗര്‍ക്കുളള സ്ഥിരനിയമന ഉത്തരവ് മുഖ്യമന്ത്രി ചടങ്ങില്‍ കൈമാറും.
വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴിയുളള അവാര്‍ഡുദാനവും ടീ,കോഫി, വെന്‍ഡിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനവും തൊഴില്‍ വകുപ്പ് മന്ത്രി പി.കെ. ഗുരുദാസന്‍ നിര്‍വഹിക്കും. മംഗല്യസഹായവിതരണം ആരോഗ്യമന്ത്രി പി.കെ. ശ്രീമതി നിര്‍വഹിക്കും.
11 മണി മുതല്‍ കലാകായിക മത്സരങ്ങള്‍ തുടരും. വൈകുന്നേരം മൂന്നരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും സമ്മാനദാനവും സ്പോട്സ് മന്ത്രി എം.വിജയകുമാര്‍ നിര്‍വഹിക്കും.
|