പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കൊച്ചി ഏരിയാ സമ്മേളനം നിര്‍ത്തിവച്ചു
സി.പി.എമ്മിന്‍റെ കൊച്ചി ഏരിയാ സമ്മേളനം നിര്‍ത്തിവച്ചു. രാവിലെ പ്രതിനിധി സമ്മേളനം തുടങ്ങിയപ്പോള്‍ ഇരുപക്ഷമായി തിരിഞ്ഞ പ്രതിനിധികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് സമ്മേളനം നിര്‍ത്തിവച്ചത്.

സമ്മേളനം ഈ മാസം ആദ്യ ആഴ്ച നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. തര്‍ക്കമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് സമ്മേളനം ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. രാവിലെ പ്രതിനിധി സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ വി.എസ് പക്ഷവും ഔദ്യോഗിക പക്ഷവും ചേരിതിരിഞ്ഞ് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

രണ്ട് പക്ഷത്തെ പ്രതിനിധീകരിച്ച് പുറത്ത് നിന്നും കൂടുതല്‍ ആളുകള്‍ എത്തുകയും സമ്മേളന വേദിയില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തര്‍ക്കം ഏറെ നേരം തുടര്‍ന്നു. ഇതേ തുടര്‍ന്ന് സമ്മേളനം നിര്‍ത്തിവയ്ക്കുകയായിരുന്നു. സമ്മേളനം എന്ന് നടത്താനാവുമെന്ന് ഡിസംബര്‍ ഒന്നാംതീയതി എടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കൊച്ചി ഏരിയാ കമ്മിറ്റി വി.എസ്. പക്ഷത്തിനാണ് ലഭിച്ചിരുന്നത്. ഇടയ്ക്ക് വച്ച് ഏരിയാ സെക്രട്ടറി പിണറായി പക്ഷത്തേയ്ക്ക് കൂറുമാറുകയുണ്ടായി. ഇതോടെ കമ്മിറ്റി പിണറായി പക്ഷത്തിന്‍റെ നിയന്ത്രണത്തിലായി. ഈ വര്‍ഷം രണ്ടു പക്ഷവും ഏരിയാകമ്മിറ്റി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

സമ്മേളനത്തില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടാകുമെന്ന് കാണിച്ച് ഔദ്യോഗിക പക്ഷം സംസ്ഥാന നേതൃത്വത്തിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമ്മേളനം നടക്കട്ടെയെന്നായിരുന്നു നേതൃത്വത്തിന്‍റെ തീരുമാനം.
കൂടുതല്‍
മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി മാറ്റി
നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം - വെള്ളാപ്പള്ളി
അരിവില നിയന്ത്രിക്കാന്‍ നടപടി - മുഖ്യമന്ത്രി
പച്ചത്തേങ്ങ സംഭരണം ഇന്നുമുതല്‍
കൊച്ചി തുറമുഖത്ത് വീണ്ടും പണിമുടക്ക്
മലബാറില്‍ പാല്‍‌വിതരണം തടസ്സപ്പെട്ടു