സാങ്കേതികവിജ്ഞാന രംഗത്തെ പുതിയ പ്രവണതകളെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാര്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ നടക്കും.
വിദ്യാഭ്യാസം ശാസ്ത്രസാങ്കേതികം, ഗവേഷണം, വ്യവസായം മേഖലകളിലുള്ളവര്‍ക്ക് തങ്ങളുടെ കണ്ടെത്തലുകളും അനുഭവങ്ങളും പങ്കുവയ്ക്കാനുള്ള പൊതുവേദിയാണ് സെമിനാര്‍. സെമിനാര്‍ ചീഫ് സെക്രട്ടറി പി.ജെ. തോമസ് നവംബര്‍ 30 ന് രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും. ഇരുനൂറോളം പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കുക.
ഒന്‍പത് വേദികളില്‍ സമാന്തരമായി പ്രബന്ധാവതരണം നടക്കും. ബെല്‍ഗാമിലെ വിശ്വേശ്വരയ്യ സാങ്കേതിക സര്‍വ്വകലാശാല വൈസ്ചാന്‍ലര്‍ എസ്.പി.കിഞ്ച മുഖ്യപ്രഭാഷണം നടത്തും.
ഡിസംബര്‍ ഒന്ന് വൈകുന്നേരം 3.30 ന് നടക്കുന്ന സമാപന ചടങ്ങില്‍ സംസ്ഥാന ശാസ്ത്ര-സാങ്കേതിക വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി വകുപ്പ് വൈസ്പ്രസിഡന്‍റുമായ ഇ.പി. യശോധരന്‍ മുഖ്യാതിഥിയായിരിക്കും.
|