പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എസ്.എഫ്.ഐ ഉപരോധിച്ചു
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കേരള സര്‍വ്വകലാശാലയിലേക്ക് തള്ളിക്കയറി. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട ഗവേഷണ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് തടഞ്ഞവച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

കേന്ദ്ര സര്‍ക്കാര്‍ 48 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷത്തില്‍ ഇരുപതിനായിരം രൂപ വീതം സ്കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ തുക സര്‍വ്വകലാശാല ഇതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടില്ല. വൈസ് ചാന്‍സലറുടെ ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ അരമണിക്കൂറോളം വി.സിയെ ഉപരോധിച്ചു.

ഗവേഷണ വിദ്യാര്‍ത്ഥികളുമായി ഇന്ന് വൈകുന്നേരം ചര്‍ച്ച നടത്താമെന്ന വൈസ്ചാന്‍സലറുടെ ഉറപ്പിന്‍‌മേല്‍ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു.
കൂടുതല്‍
വൈദ്യുതി നിരക്ക് പുതുക്കാന്‍ അനുവാദം
റാണി അന്തരിച്ചു
കന്യാസ്ത്രീകളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
പാലക്കാട്ട് 41 കൊമ്പന്മാരുടെ മേള
സര്‍ക്കാര്‍ നിലപാട് അറിയിക്കണം - ഹൈക്കോടതി
കിളിരൂര്‍: പുനരന്വേഷണം ആവശ്യമില്ല