ഭാരതത്തില്‍ അഭയം തേടിയെത്തിയ മുസ്ലീം സ്ത്രീയെ സംരക്ഷിക്കാന്‍ തയാറാകാത്തവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍. ബി ജെ പി ന്യൂനപക്ഷ മോര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ പേരിലും മതേതരത്വത്തിന്‍റെ പേരിലും പ്രഖ്യാപനങ്ങള്‍ നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. സ്ത്രീസംരക്ഷണ വാദവും അവര്‍ ഉയര്‍ത്താറുണ്ട്. അങ്ങനെയുള്ളവരാണ് തസ്ലീമയെ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടത്- രാജഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ നിലപാടും സി പി എമ്മിനനുകൂലമാണെന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു. തസ്ലീമയെ ഇന്ത്യയില്‍ ചുറ്റിത്തിരിയാന്‍ അനുവദിക്കരുതെന്ന് അഭിപ്രായപ്പെട്ട മുസ്ലീം ലീഗിന്‍റെ നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
|