ആറളം ഫാമില്‍ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന സംഘര്‍ഷം മൂര്‍ച്ഛിച്ചു. വ്യാഴാഴ്ച ആദിവാസി സംഘടനകളിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.
ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരുക്ക് പറ്റി. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് ആദിവാസികളെ കാണാതായതായി പരാതിയുണ്ട്. മൂന്ന് പേരുടെ മുഖത്ത് എതിരാളികള്‍ ആസിഡ് ഒഴിച്ചതായും മൂന്ന് കുടിലുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആദിവാസി ഗോത്ര സഭയും ആദിവാസി ക്ഷേമസമിതിയും തമ്മിലാണ് എറ്റുമുട്ടല്‍ നടന്നത്. ഇതില്‍ ആദിവാസി ക്ഷേമ സമിതി സി പി എം നിയന്ത്രണത്തിലുള്ളതാണ്.
ആറളം ഫാമില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ശക്ത്മായ പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
|