പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബോംബ് ഭീഷണി വ്യാജമെന്ന് നിഗമനം
Sabarimala
KBJWD
ശബരിമലയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി. ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധനയില്‍ ഇതുവരെയും ഒന്നും കണ്ടെത്താനായിട്ടില്ല.

ശബരിമലയില്‍ ഭക്തന്മാര്‍ സാധാരണ നിലയില്‍ ദര്‍ശനം നടത്തുന്നുണ്ട്. എങ്കിലും പൊലീസ് സജീവ ജാഗ്രത പുലര്‍ത്തുകയാണ്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ഭക്തജനങ്ങളെ കടത്തിവിടുന്നത്. ഭക്തരുടെ ബാഗുകളും ഇരുമുടിക്കെട്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ന് രാത്രിവരെ പരിശോധന തുടരുമെന്നാണ് അറിയാന്‍ കഴിയുന്നത്. പൊലീസിന്‍റെ പ്രത്യേക സംഘം ഇപ്പോഴും ശബരിമലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പരിചയമില്ലാത്ത ആരെയും സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നില്ല. ബുധനാഴ്ച 3.30 മണിക്ക് ബോംബ് പൊട്ടുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍‌റാംകുമാര്‍ ഉപാധ്യയയ്ക്കാണ് സന്ദേശം ലഭിച്ചത്.

0096612273276 എന്ന നമ്പറില്‍ നിന്നുമാണ് സന്ദേശമെത്തിയത്. ഇത് സൌദി അറേബ്യയിലെ റിയാദിലെ നമ്പറാണ്. സന്ദേശമെത്തിയത്. ഈ നമ്പറിലേക്ക് പൊലീസ് ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മുമ്പും സൌദിയില്‍ നിന്നും ഭീഷണി സന്ദേശങ്ങള്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ചിരുന്നു.
കൂടുതല്‍
പാചകവാതക ക്ഷാമം പരിഹരിക്കും - കേന്ദ്രമന്ത്രി
ഫോണ്‍ സന്ദേശം റിയാദില്‍ നിന്നും
പാലക്കാട്ട് യുവജനതാദള്‍ മാര്‍ച്ചില്‍ സംഘര്‍ഷം
സമരം ആശുപത്രികളെ ബാധിച്ചില്ല
ശബരിമലയില്‍ ബോംബ് ഭീഷണി
അരവണ ക്ഷാമം മറ്റന്നാള്‍ അവസാനിക്കും