തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ മേഖലാ സമ്മേളനം ഇന്ന് നടക്കും. രാവിലെ 11.30ന് തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ക്ഷീര വികസന രംഗത്തെ സഹകരണം ശക്തിപ്പെടുത്തുകയാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന്‍റെ ലക്‍ഷ്യം. ഭക്‍ഷ്യ-മൃഗസംരക്ഷണ മന്ത്രി സി.ദിവാകരന്‍ അധ്യക്ഷത വഹിക്കും.
ഗോവ മുഖ്യമന്ത്രി ദിഗമ്പര്‍ കമ്മത്ത്, പോണ്ടിച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി, മഹാരാഷ്ട്ര മൃഗസംരക്ഷണ മന്ത്രി അനീസ് അഹമ്മദ്, ആന്ധ്രപ്രദേശ് മൃഗസംരക്ഷണ മന്ത്രി മണ്ഡലി ബുദ്ധ പ്രസാദ്, തമിഴ്‌നാട് മൃഗസംരക്ഷണ മന്ത്രി പി.ഗീതാജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കൂടാതെ തമിഴ്നാട് ക്ഷീര വികസന മന്ത്രി യു.മതിവനന്‍, പോണ്ടിച്ചേരി മൃഗസംരക്ഷണ മന്ത്രി വി.വൈതിലിംഗം, മഹാരാഷ്ട്ര ക്ഷീര വികസന മന്ത്രി ഹുസൈന്‍ മുഷ്‌റീഫ്, കര്‍ണ്ണാടക മൃഗസംരക്ഷണ മന്ത്രി രേവു നായിക് ബേലമാഗി എന്നിവരും യോഗത്തില്‍ സംബന്ധിക്കും.
കേരളത്തില്‍ നിന്നും മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, റ്റി.എം.തോമസ് ഐസക്, കെ.പി.രാജേന്ദ്രന്‍, മുല്ലക്കര രത്നാകരന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, മാത്യു. ടി.തോമസ്, ബിനോയ് വിശ്വം, എം.വിജയകുമാര്‍, പി.ജെ.ജോസഫ് എം.എല്‍.എ, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ കെ.ജയകുമാര്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഗ്യാനേഷ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
സമാപനയോഗം 22ന് വൈകിട്ട് 3.30ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്നായിക് അധ്യക്ഷത വഹിക്കും. മന്ത്രി സി.ദിവാകരന്‍ മുഖ്യ പ്രഭാഷണം നടത്തും.
കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍, മില്‍മ ചെയര്‍മാന്‍ പി.റ്റി.ഗോപാലക്കുറുപ്പ്, എം.ഡി. സഞ്ജീവ് പട്ജോഷി എന്നിവരും സംബന്ധിക്കും.
|