തലശേരിയിലെ കൊലപാതകങ്ങളില്‍ ആര്‍.എസ്.എസ് നിലപാടിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസിന്‍റെ നിലപാട് പരിഹാസ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
തലശേരിയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. തലശേരി അക്രമങ്ങളില്‍ മരിച്ചവരില്‍ രണ്ടു പേരും സി.പി.എം പ്രവര്‍ത്തകരാണ്. കൊലപാതകം നടത്തിയത് ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരും.
എന്നിട്ടും ആര്‍.എസ്.എസിനെതിരെ ഒരു അക്ഷരം പോലും പറയാന്‍ ഉമ്മന്‍ചാണ്ടി തയാറാകുന്നില്ല. ചങ്ങനാശേരിയില്‍ എ.എസ്.ഐയെ കൊലപ്പെടുത്തിയ പ്രതികള്‍ ആര്‍.എസ്.എസുകാരാണെന്ന് അറിഞ്ഞിട്ടും ഉമ്മന്‍ചാണ്ടി ഒന്നും പറഞ്ഞില്ല. പ്രതികളെ എന്തിനാണ് പെട്ടെന്ന് പിടികൂടിയത്, എന്തിനാണ് അവര്‍ ആര്‍.എസ്.എസുകാര്‍ എന്ന് പറഞ്ഞത് തുടങ്ങിയ പരിഹാസ്യമായ ചോദ്യങ്ങളാണ് ഉമ്മന്‍ചാണ്ടി ചോദിച്ചത്.
ആര്‍.എസ്.എസ്. ആസൂത്രിതമായാണ് തലശേരിയിലും പാലക്കാട്ടും കൊലപാതകങ്ങള്‍ നടത്തിയത്. ഇതില്‍ സി.പി.എമ്മിലെ നാല് സഖാക്കളെ നഷ്ടപ്പെട്ടു. ആര്‍.എസ്.എസിനെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയാണ് അടിയന്തിര ആവശ്യം. അവരെ ഒറ്റപ്പെടുത്തുന്നതിന് പകരം വെള്ളപൂശാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
സി.പി.എം അക്രമ പാര്‍ട്ടിയാണെന്ന് ഇവര്‍ പറയുന്നത് എന്തിനാണ്. സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ അത് സി.പി.എം അക്രമമാകുമോ എന്നും പിണറായി വിജയന്‍ ചോദിച്ചു. ആടിനെ പട്ടിയാക്കുന്ന വിദ്യയാണിത്. ആര്‍.എസ്.എസ് അക്രമത്തെക്കുറിച്ച് അവരുടെ പഴയ നേതാവ് രാമന്‍പിള്ള പറഞ്ഞത് പോലും പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ല.
വര്‍ഗ്ഗീയശക്തികളെ വര്‍ഗ്ഗീയശക്തികളായി തെന്നെ തിരിച്ചറിഞ്ഞുകൊണ്ട് എതിര്‍ക്കാന്‍ യു.ഡി.എഫും കോണ്‍ഗ്രസും തയാറുണ്ടോയെന്നും പിണറായി ചോദിച്ചു. ആണവകരാറിന്‍റെ കാര്യത്തില്‍ മുന്നോട്ട് പോകാനോ പിന്നോട്ട് പോകാനോ സി.പി.എം തയാറല്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.
|