പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അവശ്യസാധനങ്ങളുടെ വില ഉയരുന്നു
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ശര്‍ക്കര, തുവരപ്പരിപ്പ് എന്നിവയുടെ വിലയിലാണ് വന്‍ വര്‍ദ്ധനവ്. ശബരിമല സീസണ്‍ തുടങ്ങുന്നതോടെ വീണ്ടും വില കൂടാനിടയുണ്ട്‌.

ശര്‍ക്കരയ്ക്ക്‌ അടുത്ത കാലത്തൊന്നുമുണ്ടാകാത്ത വിധത്തിലാണ് വില ഉയര്‍ന്നിരിക്കുന്നത്. ഒരു കിലോ ശര്‍ക്കരയ്ക്ക്‌ കോഴിക്കോട്ട്‌ 27 രൂപയാണ്‌ വില. സെപ്റ്റംബറില്‍ ഇത്‌ കിലോയ്ക്ക്‌ 14 രൂപയും ഒക്ടോബറില്‍ 17 രൂപയുമായിരുന്നു. ദീപാവലിക്കു ശേഷമാണ്‌ വില കുതിച്ചു കയറിയതെന്ന്‌ വ്യാപാരികള്‍ പറയുന്നു.

കേരളത്തിലേക്ക് തമിഴ്നാട്ടില്‍ നിന്നുമാണ് ശര്‍ക്കര വരുന്നത്. കനത്ത മഴയാണ്‌ വിലക്കയറ്റത്തിനു കാരണമെന്ന്‌ കരുതുന്നു. തുവരപ്പരിപ്പ്, അരി എന്നിവയുടെ വിലയിലും വര്‍ധനയുണ്ട്‌. തുവരപ്പരിപ്പിന്‌ ഒരു മാസത്തിനുള്ളില്‍ കിലോയ്ക്ക്‌ പത്തുരൂപ കൂടി. സെപ്റ്റംബര്‍ അവസാനംവരെ 38 രൂപയായിരുന്നത്‌ ഇപ്പോള്‍ 48 രൂപയായി.

കുറുവ അരിക്ക്‌ കിലോഗ്രാമിന്‌ 15 രൂപയില്‍ നിന്ന്‌ 17 രൂപയായി. പൊന്നിക്ക്‌ 16.50 ല്‍ നിന്ന്‌ 18 രൂപയായി. ബോധന അരിയുടെ വരവ്‌ കുറഞ്ഞിട്ടുണ്ട്‌. മട്ടയുടെ വിലയിലും ഒരു രൂപയോളം വര്‍ധനയുണ്ട്‌. ബിരിയാണിക്ക്‌ ഉപയോഗിക്കുന്ന കോല അരിയുടെ വില കൂടിയില്ലെങ്കിലും ബംഗാള്‍ കൈമ കിലോയ്ക്ക്‌ 34 രൂപയില്‍ നിന്ന്‌ 36 രൂപ ആയിട്ടുണ്ട്‌.

ഇഡ്ഡലി അരിയുടെ വിലയില്‍ ഒരു രൂപയുടെ വര്‍ധനയുണ്ട്‌. മില്‍മാ പാലിന്‌ വിലകൂട്ടിയതോടെ ഹോട്ടലുകളില്‍ ചായയ്ക്ക്‌ വിലകൂടി. ചെറിയ ഉള്ളിയുടെ വില കിലോഗ്രാമിന്‌ 16 ല്‍ നിന്ന്‌ 22 ആയി ഉയര്‍ന്നിട്ടുണ്ട്.
കൂടുതല്‍
വിവാദങ്ങളില്‍ താത്പര്യമില്ല - പി.ടി. ഉഷ
സ്മാര്‍ട്ട്‌സിറ്റി: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
ചായയുടെ വില കൂട്ടരുത് - മന്ത്രി
മണ്ഡലകാലം അടുത്തു: റോഡുകള്‍ പഴയപടി
കോഴിക്കടത്ത് തടയണമെന്ന്
മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍ - റിപ്പോര്‍ട്ട്