ഫാരിസ് അബൂബക്കറില്‍ നിന്നും ഉഷാ സ്പോര്‍ട്സ് സ്കൂള്‍ പണം പറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളില്‍ തനിക്ക് താത്പര്യം ഇല്ലെന്ന് വിഖ്യാത അത്‌ലറ്റ് പി.ടി.ഉഷ പറഞ്ഞു.
ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വിവാദങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇത് വെല്ലുവിളിയായി എടുത്ത് മുന്നോട്ട് പോകും. 2012ലെ ഒളിമ്പിക്സ് മെഡലാണ് ഉഷാ സ്കൂളിന്‍റെ ലക്‍ഷ്യം. കോഴിക്കോട് പ്രസ്ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എന്‍റെ രാഷ്ട്രീയം എന്ന് പറയുന്നത് സ്പോര്‍ട്സാണ്. ഒരു ഒളിമ്പിക്സ് മെഡലാണ് തന്‍റെ സ്വപനം. അതിനുള്ള കഠിനധ്വാനത്തിലാണ് താന്‍. ഈ ലക്‍ഷ്യം വച്ച് കുട്ടികള്‍ക്ക് കഠിനപരിശീലനം നല്‍കുന്നു. ഇതിനായി നിരവധിപ്പേര്‍ സഹായിക്കുന്നുണ്ട്. അതിലൊരാളാണ് എം.എ.ഫാരിസ്. സര്‍ക്കാരടക്കം മറ്റു നിരവധിപ്പേരുടെ സഹായം തനിക്കു ലഭിക്കുന്നുണ്ട്.
വിമര്‍ശനങ്ങളെയും വിവാദങ്ങളെയും അങ്ങനെ തന്നെ കാണാനാണ് താനിഷ്ടപ്പെടുന്നത്. 2001 മുതല്‍ കൃത്യമായി ആദായനികുതി റിട്ടേണ്‍ നല്‍കുന്നുണ്ട്. കണക്കുകള്‍ എല്ലാം കൃത്യമാണ്. സര്‍ക്കാര്‍ ഗ്രാന്‍റ് ലഭിക്കുന്നതുകൊണ്ട് കണക്കുകള്‍ കൃത്യമായി പരിശോധിക്കാറുമുണ്ട്.
ഇപ്പോഴുണ്ടായ ആരോപണം മുന്‍പോട്ടുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജം പകരും. പ്രശസ്തി ആഗ്രഹിക്കാത്തവരാണ് സ്കൂളിനെ സഹായിക്കുന്നവരില്‍ കൂടുതലും. പതിനൊന്നു വയസു പ്രായമുള്ള, പരീശീലനത്തിലിരിക്കുന്ന കുട്ടികളെ സഹായിക്കുമ്പോള്‍ ആര്‍ക്ക് എന്തു പബ്ലിസിറ്റി കിട്ടാനാണ്.
സഹായിക്കുന്നവരെല്ലാം അത്‌ലറ്റിക്സിനോടുള്ള താല്‍പ്പര്യം കൊണ്ടാണ് അതു ചെയ്യുന്നത്- ഉഷ കൂട്ടിച്ചേര്‍ത്തു. ഇതിനകം തന്നെ അന്തര്‍ദേശീയതലത്തില്‍ മികച്ച പ്രകടങ്ങള്‍ ഉഷാസ്കൂളിലെ കുട്ടികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ നിരവധി തവണ അപേക്ഷിച്ചിട്ടും ഉഷാസ്കൂളിന് കേന്ദ്രസര്‍ക്കാരില്‍ നിന്നുമുള്ള ഗ്രാന്‍റ് ഇതുവരെ ലഭിച്ചിട്ടില്ല.
സ്കൂള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന ആരോപണം തെറ്റാണെന്നും ഉഷ പറഞ്ഞു.
|