പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ചായയുടെ വില കൂട്ടരുത് - മന്ത്രി
സംസ്ഥാനത്തെ ഹോട്ടലുകളില്‍ ചായയുടെ വില മൂന്ന് രൂപയില്‍ കൂടുതല്‍ കൂടാന്‍ പാടില്ലെന്ന് ഭക്‍ഷ്യമന്ത്രി സി.ദിവാകരന്‍ നിര്‍ദ്ദേശിച്ചു.

ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. ഹോട്ടലുകളിലെ ആഹാരസാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയത്. ഹോട്ടലിലെ ഉച്ചയൂണിന്‍റെ വില 12.50 രൂപയില്‍ കുടുതലാകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യം ഉടന്‍ അംഗീകരിക്കാന്‍ ഹോട്ടലുടമകള്‍ തയറായില്ല. ഇതിനായി രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്ന് ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് ഭാരവാ‍ഹികള്‍ ആവശ്യപ്പെട്ടു. മില്‍മ പാലിന്‍റെ വില കൂട്ടിയതോടെയാണ് സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെയും വില കൂട്ടാന്‍ ഉടമകള്‍ തീരുമാനിച്ചത്.

അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനവ് കാരണം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വിലകൂട്ടാന്‍ നേരത്തെ തന്നെ ഹോട്ടലുടമകള്‍ തീരുമാനമെടുത്തിരുന്നു. ഇപ്പോള്‍ പാല്‍ വിലയും കൂടിയതോടെ വില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ആവില്ലെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാരുടെ വാദം.
കൂടുതല്‍
മണ്ഡലകാലം അടുത്തു: റോഡുകള്‍ പഴയപടി
കോഴിക്കടത്ത് തടയണമെന്ന്
മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍ - റിപ്പോര്‍ട്ട്
സച്ചാര്‍കമ്മിറ്റി: റിപ്പോര്‍ട്ട് മുന്ന് മാസത്തിനുള്ളില്‍
പാമോയില്‍: വെളിച്ചെണ്ണ വിപണിയെ ബാധിച്ചു
പാമോയില്‍ ഇറക്കുമതി തുടരും - പവാര്‍