പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മണ്ഡലകാലം അടുത്തു: റോഡുകള്‍ പഴയപടി
മണ്ഡലകാലം അടുത്തെത്തിയിട്ടും ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. പത്തനാപുരം, കൊട്ടാരക്കര മേഖലകളിലാണ് പണി പൂര്‍ത്തിയാകാനുള്ളത്.

കഴിഞ്ഞ മണ്ഡലകാലത്തും മിക്ക റോഡുകളും കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലായിരുന്നു. ഈ സ്ഥിതി തന്നെയാണ് ഇപ്പോഴും. റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ ഈ സീസണ് മുമ്പ് തീര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അത് പാലിക്കപ്പെടില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.

അങ്ങിങ്ങ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മഴ തടസ്സപ്പെടുത്തുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ തുടങ്ങാന്‍ താമസിച്ചതാണ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം. ചടയമംഗലം, വാളകം തുടങ്ങിയ പ്രദേശങ്ങളില്‍ എം.സി റോഡിന്‍റെ അവസ്ഥ ദയനീയമാണ്. ദേശീയപാതകളും തകര്‍ന്ന് കിടക്കുകയാണ്.

റോഡുകളുടെ ദുരവസ്ഥ കാരണം പല ടാക്സികളും ഇത്തവണ ശബരിമല ഓട്ടം വേണ്ടെന്ന് വച്ചിരിക്കുകയാണ്. കുണ്ടും, കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര കഴിഞ്ഞ വരുമ്പോള്‍ കിട്ടുന്ന പണം വണ്ടികളുടെ അറ്റകുറ്റപ്പണി തീര്‍ക്കാനേ കഴിയുകയുള്ളുവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
കൂടുതല്‍
കോഴിക്കടത്ത് തടയണമെന്ന്
മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍ - റിപ്പോര്‍ട്ട്
സച്ചാര്‍കമ്മിറ്റി: റിപ്പോര്‍ട്ട് മുന്ന് മാസത്തിനുള്ളില്‍
പാമോയില്‍: വെളിച്ചെണ്ണ വിപണിയെ ബാധിച്ചു
പാമോയില്‍ ഇറക്കുമതി തുടരും - പവാര്‍
വിവാദത്തിനില്ല - ആന്‍റണി