പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കോഴിക്കടത്ത് തടയണമെന്ന്
അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനധികൃത കോഴിക്കടത്ത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് കോഴി കര്‍ഷകരുടെ സംഘടന ആവശ്യപ്പെട്ടു.

നികുതി വെട്ടിച്ച് വന്‍‌തോതില്‍ കോഴിയും കോഴിയിറച്ചിയും സംസ്ഥാനത്തേയ്ക്ക് കൊണ്ടു വരുമ്പോള്‍ തങ്ങളുടെ കച്ചവടം പൂര്‍ണമായും തകരുകയാണെന്ന് ഇവര്‍ പറയുന്നു. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകള്‍ വഴി നികുതിയടയ്ക്കാതെ വന്‍ തോതിലാണ് കോഴിക്കടത്ത് നടക്കുന്നത്.

പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ചെക്ക് പോസ്റ്റുകള്‍ വഴി ദിനം‌പ്രതി അമ്പതിലധികം ലോഡ് ഇറച്ചിക്കോഴി സംസ്ഥാനത്ത് എത്തുന്നുവെന്നാണ് കണക്ക്. കിലോയ്ക്ക് 30 രൂ‍പ മുതല്‍ 34 രൂപ വരെ വിലയ്ക്ക് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും വാങ്ങുന്ന കോഴികളെ കേരളത്തിലെത്തിക്കുമ്പോള്‍ കടത്തുകാര്‍ക്ക് 37 രൂപ വരെ ചെലവാകും.

നിയമാനുസൃതം നികുതി നല്‍കി കച്ചവടം നടത്തുന്നവര്‍ക്ക് ഈ കള്ളക്കടത്ത്‌കാരുമായി ഒരിക്കലും മത്സരിക്കാന്‍ കഴിയില്ല. അനധികൃത കോഴിക്കടത്ത് തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഇവരുടെ സംഘടന മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.

അമരവിള ചെക്ക് പോസ്റ്റ് വഴിയാണ് കൂടുതല്‍ കള്ളക്കടത്ത് നടക്കുന്നത്. രാത്രികാലങ്ങളില്‍ ടു വീ‍ലറുകളിലാണ് കള്ളക്കടത്ത് നടക്കുന്നതെന്നും ഇവര്‍ പറയുന്നു.
കൂടുതല്‍
മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍ - റിപ്പോര്‍ട്ട്
സച്ചാര്‍കമ്മിറ്റി: റിപ്പോര്‍ട്ട് മുന്ന് മാസത്തിനുള്ളില്‍
പാമോയില്‍: വെളിച്ചെണ്ണ വിപണിയെ ബാധിച്ചു
പാമോയില്‍ ഇറക്കുമതി തുടരും - പവാര്‍
വിവാദത്തിനില്ല - ആന്‍റണി
മുല്ലക്കര ഇന്ന് കേന്ദ്രമന്ത്രിയെ കാണും