മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചോര്‍ച്ച കൂടിയതായി വിദഗ്ദ്ധ സമിതി. ബേബി ഡാമിന് താഴെ മണ്ണിനിടയിലുള്ള ചോര്‍ച്ച മണ്ണ് മാറ്റി പരിശോധിക്കണ്ടതുണ്ട്.
ജലനിരപ്പ് 134 അടിയില്‍ അധികമാവുമ്പോള്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതിനെ തുടര്‍ന്ന് ജലസംഭരണിയുടെ ബ്ലോക്ക് നംബര്‍ 10,8,6 എന്നിവയിലൂടെയും 10,11 ബ്ലോക്കിലൂടെയും ഡാമിന് പുറത്തേക്ക് ചോര്‍ച്ച കൂടിയിട്ടുണ്ട്.ഡാമിന്‍റെ സ്വീവേജ് ജലത്തിന്‍റെ അളവ് മിനുട്ടില്‍ 89 ലിറ്ററാണെന്നത് ശരിയായ കണക്കല്ല. സ്വീവേ കുഴലിലിലൂടെ അല്ലാതെ ജലം പുറത്തേക്ക് ഒഴുകുന്നതും പരിശൊധിക്കേണ്റ്റതുണ്ട്.
ഡാമിലെ പരിശോധനകള്‍ക്ക് കേരളവും തമിഴ്നാടും ചേര്‍ന്ന് സമിതി ഉണ്ടാക്കണം എന്നും വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ടു. സര്‍ക്കാരിന് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കെ എസ് ഇ ബി മുന്‍ ചീഫ് എഞ്ചിനീയര്‍മാരായ എം കെ പരമേശ്വരന്‍ നായര്‍, എം ശശിധരന്‍ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ എന്‍ ശശി എന്നിവര്‍ ഉള്‍പ്പെട്ടതാണ് വിദഗ്ദ്ധ സംഘം.
|