പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പൊലീസിനെ സ്വതന്ത്രമാക്കണം: എംവിആര്‍
കണ്ണുരില്‍ സമാധാനം പുലരണമെങ്കില്‍ പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സി എം പി നേതാവും മുന്‍ മന്ത്രിയുമായ എം വി രാഘവന്‍‍. പൊലീസിനെ രാഷ്ട്രീയവത്കരിച്ചിരിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

എ കെ ആന്‍റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. അന്ന് അക്രമങ്ങള്‍ ഉണ്ടായിട്ടിലെന്നും എം വി ആര്‍ അവകാശപ്പെട്ടു.

തലശ്ശേരിയില്‍ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകനില്‍ നിന്ന് അക്രമികള്‍ വെട്ടിമാറ്റിയ കൈപ്പത്തി മൂന്ന് ദിവസം തെരഞ്ഞിട്ടും പൊലീസിന് കിട്ടിയില്ല. പൊലീസ് നായ്ക്കളെ പേടിച്ച് അക്രമികള്‍ കൈപ്പത്തി ഉപേക്ഷിച്ചപ്പോഴാണ് പൊലീസിന് കിട്ടിയെതെന്നാണ് പാര്‍ട്ടി പത്രം റിപ്പോര്‍ട്ട് ചെയ്തത്. പൊലീസ് നായ്ക്കളെ അക്രമികള്‍ക്ക് പേടി ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും എം വി ആര്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയത്തുന്നതിനെ അനുകൂലിക്കുന്നതായി എം വി ആര്‍ വെളിപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
കൂടുതല്‍
സി പി എം സെക്രട്ടറിയേറ്റ് തുടങ്ങി
മൂന്നാമുന്നണിക്കില്ല: മുരളി
ഐഎസ്ആര്‍ഒ: അന്വേഷണത്തിന്
സ്കൂട്ടേഴ്സ് കേരള കൈമാറി
കഞ്ചിക്കോട് രോഗങ്ങള്‍ പടരുന്നു
കണ്ണൂര്‍: ഉപവാസം ആരംഭിച്ചു