പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ മാരകമായ ശ്വാസരോഗങ്ങള്‍ പടരുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. വ്യവസായ ശാലകളില്‍ നിന്നും പുറം തള്ളുന്ന വിഷപ്പുകയാണ് രോഗങ്ങള്‍ക്ക് കാരണം.
കഞ്ചിക്കോട് മേഖലയില്‍ 35ഓളം വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്ന് പുറം തള്ളുന്ന വിഷപ്പുക മാരകമായാണ് മേഖലയിലെ താമസക്കാരെ ബാധിക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറൌന്നു.
ശ്വാസകോസ രോഗത്തിന് പുറമെ അര്‍ബുദവും ഹൃദ്രോഗവും ജനങ്ങളില്‍ ഏറിയിട്ടുണ്ട്. നടപടി വൈകിയാല്‍ ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
റിപ്പോര്‍ട്ട് എത്രയും വേഗം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി
|