കണ്ണൂരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഒരു സി.പി.എം പ്രവര്‍ത്തകനും വെട്ടേറ്റു. രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അക്രമം. തലശേരിയില്‍ അക്രമരാഷ്ട്രീയം തുടരുകയാണ്. പകരത്തിന് പകരം എന്ന രീതിയിലാണ് ഇവിടെ അക്രമം തുടരുന്നത്. തലശേരി മൂന്നാം മൈലില്‍ സി.പി.എം പ്രവര്‍ത്തകനായ ജെസിന് തിങ്കളാഴ്ച ഉച്ചയോടെ വെട്ടേറ്റു. വാഹനത്തില്‍ വന്ന ഒരു സംഘം ഇയാളെ വെട്ടുകയായിരുന്നു.
പരിക്കുകളോടെ ജെസിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറച്ചു സമയത്തിന് ശേഷം കൊളശേരിയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഷാജിക്ക് വെട്ടേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ തലശേരി ഭാഗത്ത് അക്രമങ്ങള്‍ തുടരുകയാണ്. സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. ഇവര്‍ തലശേരിയിലും കോഴിക്കോട്ടുമുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്.
|