പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആര്‍‌എസ്‌എസിനെ വെള്ളപൂശുന്നു : പിണറായി

ചങ്ങനാശേരിയിലെ എന്‍.എസ്.എസ്. കോളേജ് സംഭവത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

എന്‍.എസ്.എസ് കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എ.എസ്.ഐ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളായ ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടി നടത്തുന്നതെന്നും പിണറായി പറഞ്ഞു.

ആര്‍‌എസ്‌എസുകാര്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാത്ത കാലം കഴിഞ്ഞെന്നും തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിലെ നിരാശയാണ് ഇപ്പോഴും ഉമ്മന്‍ ചാണ്ടിക്കുള്ളതെന്നും പിണറായി പറഞ്ഞു.

അന്തരിച്ച ഏലിയാസിനോടുള്ള സഹതാപത്തേക്കാള്‍ വലുത് ഇത്രയും ഹീനമായ ഒരു പ്രവൃത്തി നടത്തിയവരാണ് സഹതാപം അര്‍ഹിക്കുന്നത് എന്ന രീതിയിലാണ് ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറഞ്ഞു. ആര്‍.എസ്.എസിനെ ഇക്കാര്യത്തില്‍ മാധ്യമങ്ങളും സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ്. കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ എസ്.എഫ്.ഐ കാരെ ആക്രമിക്കുന്നതിന്‍ ഇപ്പോഴും എ.ബി.വി.പി ക്കാര്‍ ശ്രമിച്ചുകോണ്ടിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
കൂടുതല്‍
പദ്ധതികള്‍ വൈകാന്‍ കാരണം ഉദ്യോഗസ്ഥര്‍
ഇന്ത്യയ്ക്ക് ദു:ഖം: ആന്‍റണി
ലാളിത്യമുള്ള വസ്ത്രം ദേവനിഷ്ടം
ശബരിമല: ബുധനാഴ്ച നട തുറക്കും
ഹജ്ജ് ഹൌസ് ഉദ്ഘാടനം നാളെ
ക്ഷേത്രക്കുളത്തില്‍ മൃതദേഹം