ടൂറിസം സീസണിന് തുടക്കം കുറിച്ചുകൊണ്ട് വിദേശ വിനോദ സഞ്ചാരികളുമായി വിമാനങ്ങള്‍ സംസ്ഥാനത്തെത്തി തുടങ്ങി. ഇംഗ്ലണ്ടില്‍ നിന്നും 300 വിനോദ സഞ്ചാരികള്‍ ശനിയാഴ്ച തിരുവനന്തപുരത്തെത്തി.
താലപ്പൊലിയും വാദ്യമേളങ്ങളോടെയുമാണ് ഇംഗ്ലണ്ടില്‍ നിന്നുമെത്തിയ വിനോദ സഞ്ചാരികളെ വിമാനത്താവളത്തില്‍ വച്ച് ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് സ്വീകരിച്ചത്. ഏപ്രില്‍ വരെ എല്ലാ ശനിയാഴ്ചയും ഇംഗ്ലണ്ടില്‍ നിന്നും വിനോദ സഞ്ചാരികളുമായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെത്തും.
മറ്റ് രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ കേരളം കാണാന്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തലസ്ഥാനത്തെ ഹോട്ടല്‍ മുറികളെല്ലാം നിറയുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. പല ഹോട്ടലുകളിലും ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു. കോവളവും വര്‍ക്കലയുമെല്ലാം സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ സീസണില്‍ പകര്‍ച്ചപ്പനി ടൂറിസം രംഗത്തെ കാര്യമായി ബാധിച്ചിരുന്നു. ഇത്തവണ പരമാവധി വിനോദ സഞ്ചാരികളെ കൊണ്ടു വരാനാണ് ടൂറിസം വകുപ്പിന്‍റെയും ടൂര്‍ കമ്പനികളുടെയും ശ്രമം.
|