മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മടങ്ങി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്കാണ് രാഷ്ട്രപതി പോയത്.
രാവിലെ 9.50ന് ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ, ആരോഗ്യമന്ത്രി പി.കെ. ശ്രീമതി, ഉന്നത ഉദ്യോഗസ്ഥര്‍, രാജ്ഭവന്‍ ജീവനക്കാര്‍ എന്നിവരോടെല്ലാം യാത്ര പറഞ്ഞ് അവരോടൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തതിന് ശേഷമാണ് രാഷ്ട്രപതി വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടത്.
പത്ത് മണിക്ക് വാഹനവ്യൂഹം വിമാനത്താവളത്തിലെത്തി. മന്ത്രി പി.കെ. ശ്രീമതിയും രാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ മന്ത്രിമാരായ സി. ദിവാകരന്‍, പി.കെ. ഗുരുദാസന്‍, ഡോ.പി.കെ.ഗുരുദാസന്‍, മേയര്‍ സി.ജയന്‍ബാബു, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാഷ്ട്രപതിക്ക് പൂച്ചെണ്ടുകള്‍ നല്‍കി.
പത്തേകാലിനാണ് വായുസേനയുടെ പ്രത്യേക വിമാനം രാഷ്ട്രപതിയെയും സംഘത്തെയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്നു. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കാണ് രാഷ്ട്രപതി പോയത്.
|