പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കായല്‍ ടൂറിസം സീസണ്‍ തുടങ്ങുന്നു
കേരളത്തിലെ കായല്‍ ടൂറിസം സീസണ് തുടക്കമായി. ഫ്രാന്‍സില്‍ നിന്നുള്ള 200 വിനോദ സഞ്ചാരികള്‍ എത്തിയതോടെയാണ് ഈ വിനോദ സഞ്ചാര മേഖല സീസണ്‍ ബഹളത്തിലേക്ക് മാറുന്നത്.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ പടര്‍ന്ന് പിടിച്ച പകര്‍ച്ചപ്പനി കായല്‍ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത് വിദേശത്തു നിന്നുള്ള ബോട്ടിംഗ് അന്വേഷണങ്ങളില്‍ കാര്യമായ കുറവ് വരുത്തി എന്നും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍‌മാര്‍ പറയുന്നു.

ഇത്തവണത്തെ കനത്ത മഴയും ബോട്ടിംഗ് ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓപ്പറേറ്റര്‍‌മാര്‍ക്ക് സംശയിക്കുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും കൂടൂതല്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നത് ക്രമേണ സീസണ്‍ പച്ചപിടിക്കാനുള്ള സൂചനയായും കണക്കാക്കുന്നു.

കായല്‍ ടൂറിസത്തിനായി യൂറോപ്യന്‍ സഞ്ചാരികളാണ് കൂടുതലായും കേരള തീരത്തില്‍ എത്തുന്നത്.
കൂടുതല്‍
ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം
കണ്ണൂര്‍ വിമാനത്താവളം 3 വര്‍ഷത്തിനകം
മന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചെന്ന്
ഹര്‍ത്താല്‍:വിശദീകരണം നല്‍കി
എസ്‌എസ്‌എല്‍സി മാര്‍ച്ച്‌ 12 മുതല്‍
കേരളത്തിന് അഭിനന്ദനം: പ്രതിഭ