മുംബൈ-കന്യാകുമാരി തീവണ്ടിയില്‍ മലയാളികളെ ശീതളപാനീയത്തില്‍ മയക്ക് മരുന്ന് നല്‍കി കൊള്ളയടിച്ചു. ഇതില്‍ രണ്ടു പേര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം സ്വദേശികളായ വിജയരാഘവന്‍ നായരും ശിവപ്രസാദും മുംബൈയില്‍ ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാനായി പോയതാണ്. മടക്കയാത്രയില്‍ സേലത്ത് വച്ചാണ് സംഭവം. ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ പൂനെയില്‍ നിന്നും ഇവരുടെ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറി സൌഹൃദം സ്ഥാപിച്ചു.
സേലത്ത് വച്ച് ശീതളപാനീയം നല്‍കുകയും തുടര്‍ന്ന് ഇവര്‍ അബോധാവസ്ഥയിലാവുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചെങ്ങന്നൂര്‍ സ്വദേശികളും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായി പറയുന്നു. ഇവര്‍ ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഇവരുടെ പേഴ്സും മൊബൈയില്‍ ഫോണും മോഷണം പോയിട്ടുണ്ട്.
ചെങ്ങന്നൂരില്‍ നിന്നും ഒരു അജ്ഞാതന്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് ബന്ധുക്കള്‍ കൊല്ലം റയില്‍വേ സ്റ്റേഷനിലെത്തി ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
|