ഒരു വിഭാഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി റദ്ദാക്കുക, സ്വകാര്യവത്ക്കരണ നിക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിക്കില്ലെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കേരള സ്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനും കേരള ഗവണ്‍മെന്‍റ് ഡ്രൈവേഴ്‌സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) പണിമുടക്കില്ല. പെന്‍ഷന്‍ സ്വകാര്യവത്‌കരണം ഉപേക്ഷിക്കുക, കേന്ദ്ര ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ സംസ്ഥാന ജീവനക്കാര്‍ക്ക് ഉറപ്പ്‌വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല.
സെക്രട്ടേറിയറ്റില്‍ ഹാജര്‍നില വളരെ കുറവാണ്. താത്ക്കാലിക ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, മൃഗശാലയില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ജീവനക്കാര്‍ എന്നിവരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്‍.ജി.ഒ അസോസിയേഷനും പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല.
|