പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പാലക്കാട്ട് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു
പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. കഴിഞ്ഞ ദിവസം ഇവിടെ ഒരു സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചിരുന്നു. ഇതിന് പകരമാണ് പുതിയ സംഭവം.

സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകനായ കവ സ്വദേശി കൃഷ്ണപ്രസാദിന് വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകത്തെ തുടര്‍ന്ന് മലമ്പുഴയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റത്. സി.പി.എം പ്രവര്‍ത്തകരാണ് കൃഷ്ണകുമാറിനെ വെട്ടിയതെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഇതില്‍ ആരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച ഗോപാലകൃഷ്ണന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് ചൊവ്വാഴ്ച രാവിലെ വിട്ടുകൊടുത്തു. ഈ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോപാലകൃഷണനൊപ്പം വെട്ടേറ്റ രവീന്ദ്രന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്.
കൂടുതല്‍
സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ഡോക്‍ടര്‍മാരുടെ സമ്മേളനം കൊച്ചിയില്‍
മുല്ലപ്പെരിയാര്‍ നിറഞ്ഞൊഴുകുന്നു
വിശ്വാസം നഷ്ടപ്പെട്ടു - ഉമ്മന്‍‌ചാണ്ടി
അരി വില കൂടുന്നു
വിശ്വാസികളെ തടയാനാവില്ല - പിണറായി