പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍ ചതിച്ചവര്‍ - മുരളീധരന്‍
K. Muraleedharan
KBJWD
കെ.കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍ അദ്ദേഹത്തെ ചതിച്ചവരാണെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹത്തിന് പിന്നില്‍ പലതുമുണ്ടാകാം. ഇന്ദിരാ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കെ.കരുണാകരനൊപ്പം നിന്ന് അദ്ദേഹത്തെ ചതിച്ച് തിരികെ കോണ്‍ഗ്രസിലേക്ക് പോയവര്‍ ഇന്ന് ഗതികിട്ടാതെ അലയുകയാണ്.

അവരോക്കെ ഈ അഭൂഹത്തിന് പിന്നിലുണ്ടായിരിക്കാം. എന്ത് അഭ്യൂഹങ്ങള്‍ ഉണ്ടായാലും എന്‍.സി.പി എന്ന ദേശീയ പാര്‍ട്ടി ശക്തമായി ഇന്ത്യയിലും കേരളത്തിലും മുന്നോട്ട് പോകും. കോണ്‍ഗ്രസുമായി ലയനത്തിന് പോയിട്ട് സഖ്യത്തിന് പോലും തങ്ങള്‍ തയാറല്ലെന്നും മുരളീധരന്‍ പറഞ്ഞു.
കൂടുതല്‍
ചങ്ങനാശേരി: ബി.ജെ.പി മാര്‍ച്ച് നടത്തി
ഏലിയാസിന്‍റെ സംസ്കാരം നടന്നു
പന്നിയാര്‍: റിപ്പോര്‍ട്ട് കൈമാറി
മുല്ലപ്പെരിയാര്‍ കരാറിന് 121
മുല്ലപ്പെരിയാര്‍ നിറയുന്നു
മുഖ്യമന്ത്രിയുടെ സ്റ്റാഫിന് വിജയം