പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ചങ്ങനാശേരി: ബി.ജെ.പി മാര്‍ച്ച് നടത്തി
ചങ്ങനാശേരി സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കോട്ടയം എസ്.പി ഓഫീ‍സിലേക്ക് മാര്‍ച്ച് നടത്തി.

സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ കൂട്ടായ്മയും സംഘടിപ്പിക്കും. തങ്ങളുടെ പ്രവര്‍ത്തകരെ ഏലിയാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെടുത്തി അന്യായമായി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്.പി ഓഫീസിലേക്ക് ബി.ജെ.പി മാ‍ര്‍ച്ച് നടത്തിയത്.

തിരുനക്കര മൈതാനത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എസ്.പി. ഓഫീസിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാ‍ന സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ ശരിയായ പ്രതികളെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

അന്യായമായി പ്രതികളെ അറസ്റ്റ് ചെയ്താല്‍ ഗുരുതരമായ പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാകും. അതിന്‍റെ ഉത്തരവാദി ആഭ്യന്തര മന്ത്രി മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ‍കളുള്‍പ്പടെയുള്ള നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. തികച്ചും സമാധാനപരമായിരുന്നു മാര്‍ച്ച്.

എ.ബി.വി.പിയുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളുണ്ടായി. എ.ബി.വി.പി വിവിധ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രകടനത്തില്‍ ആഭ്യന്തര മന്ത്രിയുടെയും ഡി.ജി.പിയുടെയും കോലം കത്തിച്ചു.

യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന കൂട്ടായ്മയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും. എ.ബി.വി.പിയുടെ അക്രമ രാഷ്ട്രീയത്തിന് നേരെ എസ്.എഫ്.ഐയും ക്യാമ്പസുകളില്‍ മനുഷ്യചങ്ങല തീര്‍ത്തു.
കൂടുതല്‍
ഏലിയാസിന്‍റെ സംസ്കാരം നടന്നു
പന്നിയാര്‍: റിപ്പോര്‍ട്ട് കൈമാറി
മുല്ലപ്പെരിയാര്‍ കരാറിന് 121
മുല്ലപ്പെരിയാര്‍ നിറയുന്നു
മുഖ്യമന്ത്രിയുടെ സ്റ്റാഫിന് വിജയം
കാലിക്കറ്റ്: ഇന്ന് തെരെഞ്ഞെടുപ്പ്