പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഏലിയാസിന്‍റെ സംസ്കാരം നടന്നു
ചങ്ങനാശേരി എന്‍.എസ്.എസ് കോളജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട എ.എസ്.ഐ ഏലിയാസിന്‍റെ മൃതദേഹം സംസ്കരിച്ചു.

വാകത്താനം സെന്‍റ് തോമസ് ആദായീസ്‌ യാക്കോബായ സിറിയന്‍ പള്ളിയില്‍ രാവിലെ 10.30 ന്‌ ശവസംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പൂര്‍ണ പൊലീസ്‌ ബഹുമതികളോടെയാണ്‌ ശവസംസ്‌കാരം നടന്നത്‌. ചടങ്ങില്‍ പങ്കെടുക്കാനായി വന്‍ ജനക്കൂട്ടം പള്ളിയിലെത്തിയിരുന്നു.

പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം.സുധീരന്‍, എസ്‌.എഫ്‌.ഐ നേതാവ്‌ സിന്ധു ജോയ്‌ തുടങ്ങിയവര്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി മോന്‍സ് ജോസഫും ആഭ്യന്തരമന്ത്രിക്ക് വേണ്ട് വി.എന്‍ വാസവന്‍ എം.എല്‍.എയും പുഷ്പചക്രം സമര്‍പ്പിച്ചു.

കനത്ത മഴയെ അവഗണിച്ച്‌ നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ഐ.ജി.വിന്‍സെന്‍‍. എം പോള്‍, കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാം തുടങ്ങിയ പൊലീസ്‌ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
കൂടുതല്‍
പന്നിയാര്‍: റിപ്പോര്‍ട്ട് കൈമാറി
മുല്ലപ്പെരിയാര്‍ കരാറിന് 121
മുല്ലപ്പെരിയാര്‍ നിറയുന്നു
മുഖ്യമന്ത്രിയുടെ സ്റ്റാഫിന് വിജയം
കാലിക്കറ്റ്: ഇന്ന് തെരെഞ്ഞെടുപ്പ്
ഏലിയാസിന്‍റെ സംസ്കാരം ഇന്ന്