പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മുല്ലപ്പെരിയാര്‍ കരാറിന് 121
മൂ‍ന്ന് പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കരാറിന് തിങ്കളാഴ്ച 121 വയസ് തികയുന്നു. 1886 ഒക്ടോബര്‍ 29നാണ് കരാര്‍ നിലവില്‍ വന്നത്.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുന്നാളും മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന ബ്രിട്ടീസ് സര്‍ക്കാരും തമ്മിലാണ് 999 വര്‍ഷത്തെ മുല്ലപ്പെരിയാ‍ര്‍ കരാര്‍ ഒപ്പുവച്ചത്. 1800ല്‍ ബ്രിട്ടീഷുകാര്‍ മധുര രാജ്യം കീഴടക്കിയതോടെയാണ് മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോവുകയെന്ന ആശയം ഉണ്ടായത്.

1808ല്‍ കേരളത്തിലെ മലയോര മേഖലയിലെ നദികളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ നിമ്മിക്കാന്‍ തീരുമാനിച്ചത്. 1862ല്‍ മേജര്‍ റൈസാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് രൂപകല്പന ചെയ്തത്. 1885ല്‍ മദ്രാസ് ഗവര്‍ണര്‍ ജനറലിന് വേണ്ടി ചീഫ് സെക്രട്ടറി മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തറക്കല്ലിട്ടു.

ബ്രിട്ടീഷ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലായിരുന്നു 175 അടി ഉയരവും 1200 അടി നീളവുമുള്ള അണക്കെട്ടിന്‍റെ നിര്‍മ്മണം പൂര്‍ത്തിയാക്കിയത്. 1895 ഒക്ടോബര്‍ ഏഴിനാണ് അണക്കെട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 1970 മെയ് 29ന് കേരളവും തമിഴ്നാടും തമ്മില്‍ ഒപ്പിട്ട കരാറോടെയാണ് മുല്ലപ്പെരിയാറിലെ ജലം വൈദ്യുത ഉത്പാദനത്തിനും കൂടി ഉപയോഗിക്കാന്‍ തമിഴ്നാടിന് കഴിഞ്ഞത്.

79ല്‍ കേന്ദ്ര ജലക്കമ്മിഷന്‍ അണക്കെട്ടിന് സുരക്ഷാഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയത്. അന്നു മുതല്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്നാടിന്‍റെ ശ്രമം കേരളത്തിലെ നാല് ജില്ലകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായി തുടരുകയാണ്.
കൂടുതല്‍
മുല്ലപ്പെരിയാര്‍ നിറയുന്നു
മുഖ്യമന്ത്രിയുടെ സ്റ്റാഫിന് വിജയം
കാലിക്കറ്റ്: ഇന്ന് തെരെഞ്ഞെടുപ്പ്
ഏലിയാസിന്‍റെ സംസ്കാരം ഇന്ന്
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും
ചലച്ചിത്രോത്സവം ഡിസംബര്‍ 7ന്