ചങ്ങനാശേരി സംഭവത്തില്‍ അപരാധികളെ സംരക്ഷിക്കാനും നിരപരാധികളെ ശിക്ഷിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ കുറ്റപ്പെടുത്തി.
എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന് രാജഗോപാല്‍.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കരിന്‍റെ നിലപാടില്‍ സംശയം പ്രകടിപ്പിച്ച രാജഗോപാല്‍ ഈ വിഷയത്തെ കുറിച്ച് സി ബി ഐ യോ മറ്റ് കേന്ദ്ര ഏജന്‍സികളൊ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ക്രൂരമായാണ് മര്‍ദ്ദിച്ചതെന്നും രാജഗോപാല്‍ പറഞ്ഞു.
തങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസ് ജീപ്പിലിട്ടും സ്റ്റേഷനിലും വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ ആശുപത്രിയിലെത്തിയ രാജഗോപാലിനോടും മറ്റ് ബിജെപി നേതാക്കളോടും പറഞ്ഞു.
ചങ്ങനാശേരി സംഭവങ്ങളുടെ പേരില്‍ ബി ജെ പി ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നു. സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തരമന്ത്രി രാജി വെയ്ക്കണമെന്നും ഡി ജി പി യെ മാറ്റി നിര്‍ത്തി ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടണ് ബി ജെ പി യുടെ സമരം.
|