ചങ്ങനാശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഐ.ജി. വിന്‍സന്‍റ് പോളിനാണ് അന്വേഷണ ചുമതല.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തുവെന്ന വിവരമാണ് പൊലീസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഈ നാലു പേരില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ഇവരെ ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടുതരണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും.
സംഭവത്തെക്കുറിച്ച് കൂടുതല്‍ പേരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പന്ത്രണ്ട് പേര്‍ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് പറഞ്ഞുവെങ്കിലും അവര്‍ ആരൊക്കെയാണെന്നോ എവിടെ നിന്നാണ് ഇവരെ പിടിച്ചതെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി പറഞ്ഞിട്ടില്ല.
കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന സൂചനയും പൊലീസ് നല്‍കിയിട്ടുണ്ട്.
|