പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മൂന്നാറില്‍ ബേക്കല്‍ മോഡല്‍ ടൂറിസം
മൂന്നാറില്‍ ബേക്കല്‍ മോഡലില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ടൂറിസം വകുപ്പ് തയാറെടുക്കുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 20 അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന സമയത്ത് തന്നെ മൂന്നറിനെ ഉന്നത നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബേക്കല്‍ മോഡല്‍ ടൂറിസം പദ്ധതി മൂന്നാറില്‍ നടപ്പാക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

ബേക്കലില്‍ സര്‍ക്കാര്‍ ഭൂമി ടൂറിസം സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കുകയാണ് ചെയ്തത്. ഏഴ് വന്‍‌കിട റിസോര്‍ട്ടുകളാണ് ബേക്കല്‍ കോട്ടയ്ക്ക് ചുറ്റും ഉയരുന്നത്. ഇതേ മാതൃക തന്നെയാവും മൂന്നാറിലും നടപ്പാക്കുക. ടൂറിസം സംരംഭകര്‍ക്ക് ആവശ്യമായ ജലം, വൈദ്യുതി എന്നിവയ്ക്കുള്ള സൌകര്യം സര്‍ക്കാര്‍ തന്നെ ഒരുക്കും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് പദ്ധതി സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ ക്ഷണിച്ചുകൊണ്ട് വിദേശമാധ്യമങ്ങളില്‍ സര്‍ക്കാര്‍ പര്‍സ്യം നല്‍കിയിരുന്നു.

ഇതനുസരിച്ച് ഇരുപത് കണ്‍സള്‍ട്ടന്‍സികള്‍ ഇതിനോടകം തന്നെ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഏറെ വൈകാതെ തന്നെ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന.
കൂടുതല്‍
ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
മലബാര്‍ ഹര്‍ത്താലിന് യു.ഡി.എഫ് പിന്തുണ
ന്യൂനപക്ഷക്ഷേമ ബോര്‍ഡ് രൂപീകരിക്കും - മുഖ്യമന്ത്രി
ജയിലില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങും - കോടിയേരി
മെര്‍ക്കിസ്റ്റണ്‍: സ്റ്റേ നീട്ടി
ജ്യോതിക്ക് 15,000 രൂപ വീതം നല്‍കണം