കൊല്ലം തങ്കശേരി തുറമുഖം വെള്ളിയാഴ്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാനത്തിന് സമര്‍പ്പിക്കും. കൊച്ചി കഴിഞ്ഞാല്‍ സംസ്ഥാനത്ത് വാണിജ്യപ്രാധാന്യമുള്ള രണ്ടാമത്തെ തുറമുഖമായി കൊല്ലം മാറുമെന്നാണ് പ്രതീക്ഷ.
അനുബന്ധ റോഡുകള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ സാധ്യാമായിട്ടില്ലെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്. കണ്ടെയ്നര്‍ വഴിയുള്ള വ്യാപാരത്തിനുള്ള സൌകര്യങ്ങള്‍ തുറമുഖത്ത് ഒരുക്കിയിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത് പൂര്‍ണമായും കണ്ടെയ്നറുകള്‍ വഴിയാണ്.
അതിനാല്‍ ഇതിനുള്ള സൌകര്യം ഇല്ലാത്തത് തുറമുഖത്തിന് തിരിച്ചടിയാകുമെന്നാണ് ഉദ്‌ഘണ്ഡ. കണ്ടെയ്നറുക്കള്‍ക്ക് ആവശ്യമായ ക്രെയ്നുകളും മറ്റ് ഉപകരണങ്ങളൊന്നും തുറമുഖത്ത് ഒരുക്കിയിട്ടില്ല. ചെറിയ കപ്പലുകള്‍ക്ക് മാത്രമേ ഇപ്പോള്‍ തുറമുഖത്ത് എത്താന്‍ ഇപ്പോള്‍ സൌകര്യമുള്ളൂ.
കശുവണ്ടി കയറ്റുമതിക്കും ഇറക്കുമതിക്കുമാണ് കൊല്ലം തുറമുഖം പ്രയോജനം ചെയ്യുക. ഈ സാഹചര്യത്തില്‍ ക്ണ്ടെയ്നര്‍ സൌകര്യം ഇല്ലാത്ത ചെറിയ കപ്പലുകള്‍ മാത്രം എത്താനുള്ള സൌകര്യം ഒരുക്കിയാല്‍ ഉദ്ദേശിക്കുന്ന വികസനം സാധ്യമാകില്ലെന്നും ആശങ്കയുണ്ട്.
|