പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പ്രതിജ്ഞചൊല്ലല്‍ വിവാദമാകുന്നു
ശ്രീ ശ്രീ രവിശങ്കറിന്‍റെ ചിത്രം വച്ച് പ്രതിജ്ഞ ചൊല്ലാന്‍ ഉത്തരവിറക്കിയ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഉത്തരവിട്ടു.

സംഭവത്തിനെതിരെ ഇടതുപക്ഷ അധ്യാ‍പക വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ലോക ഭക്‍ഷ്യ ദിനത്തിന്‍റെ ഭാഗമായി ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രതിജ്ഞയെടുക്കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഇറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്.

2015 ഓടെ ലോകത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്‍ഷ്യമിടുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് സ്കൂളുകളിലെ പ്രതിജ്ഞയെടുക്കല്‍. സര്‍ക്കുലറിനൊപ്പം നല്‍കിയിരിക്കുന്ന പ്രതിജ്ഞയില്‍ ശ്രീ ശ്രീ രവിശങ്കറിനെ ഉദ്ധരിക്കുന്നുണ്ട്. ഈ പ്രതിജ്ഞ ആള്‍ദൈവങ്ങളെയും അന്ധവിശ്വാസത്തെയും പ്രചരിപ്പിക്കുന്നതാണെന്നാണ് എസ്.എഫ്.ഐയുടെ ആക്ഷേപം.

കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷനും സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തന്‍റെ അറിവോടെയല്ല ഈ ഉത്തരവ് ഇറങ്ങിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
കൂടുതല്‍
മത്തായിചാക്കയോട് കാട്ടുന്നത് നീതികേട് - മുഖ്യമന്ത്രി
നവംബര്‍ ഒന്നിന് രാഷ്ട്രപതി കേരളത്തില്‍
രാമനെയും വര്‍മ്മയെയും മാറ്റി
രൂപതയുടെ നടപടി ചട്ടവിരുദ്ധം - എം.എ. ബേബി
ചിത്രകാരന്മാര്‍ പ്രതിഷേധത്തില്‍
സംസ്കൃതി അവാര്‍ഡുകള്‍ മലയാളികള്‍ക്ക്