പിണറായി വിജയനും സുകുമാര്‍ അഴീക്കോടിനും എതിരെ പാഠം പ്രതികരണ വേദി രംഗത്തെത്തി. കൊല്ലത്ത് നടന്ന എം.എന്‍ വിജയന്‍ അനുസ്മരണ സമ്മേളനത്തിലാണ് ഇരുവര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്.
കമ്യൂണിസ്റ്റാവുന്നതിന് പിണറായി വിജയന്‍റെ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ട. ഇവിടെ ആരാണ് കമ്യൂണിസ്റ്റെന്ന് എല്ലാവര്‍ക്കും അറിയാം. ഫാരീസ് അബൂബക്കറിന്‍റെ ഫണ്ട് വാങ്ങുന്ന പിണറായി വിജയനാണോ കമ്യൂണിസ്റ്റെന്ന് പാഠം നേതാക്കള്‍ ചോദിക്കുന്നു.
പാഠം മാസികയില്‍ നിന്നുകൊണ്ട് എം.എന്‍ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സി.പി.എമ്മിനെതിരെ പ്രത്യയശാസ്ത്രപരവും ആശയശാസ്ത്രപരവുമായ വിമര്‍ശനം തുടരാന്‍ പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നതായി പ്രഫ എസ്. സുധീഷ് അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍റെ ആശീര്‍വാദത്തോടെയായിരുന്നു തൃശൂരില്‍ നടന്ന അധിനിവേശ പ്രതിരോധ സമിതിയുടെ സമ്മേളനം.
ഗ്ഗ്രൂപ്പ് കളിക്ക് വേണ്ടിയാണ് പിണറായി അതിനെ ഉപയോഗിച്ചതെന്നും സുധീഷ് വിമര്‍ശിച്ചു. പാഠം മാസികയ്ക്കെതിരെ ആരോപണങ്ങളുമായി അഴീക്കോട് മുന്നോട്ട് പോയാല്‍ അദ്ദേഹത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച വി.പി വാസുദേവന്‍ പറഞ്ഞു.
എം.എന്‍.വിജയനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴീക്കോട് എം.എന്‍ വിജയന്‍റെ മൃതദേഹത്തില്‍ കടിക്കുകയും മാന്തുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
|