പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പിണറായിയുടെ പരാമര്‍ശം വിവാദത്തില്‍
pinarayi
FILEFILE

ക്രൈസ്തവ ബിഷപ്പിനെതിരെ സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു.

കള്ളം പറയില്ല എന്ന്‌ നമ്മള്‍ വിശ്വസിക്കുന്ന ഒരു മഹാന്‍ യു ഡി എഫിന്‌ വേണ്ടി പ്രചാരവേല നടത്തുകയാണ്‌ ഇങ്ങനെയുള്ളവരെ നികൃഷ്ട ജീവി എന്നല്ലാതെ എന്താണ്‌ വിളിക്കേണ്ടത്‌ എന്നാണ്‌ ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ ഉദ്ദേശിച്ചുകൊണ്ട്‌ പിണറായി വിജയന്‍ മത്തായി ചാക്കോ അനുസ്മരണ പരിപാടിയില്‍ തിരുവമ്പാടിയില്‍ പറഞ്ഞത്‌.

പിണറായി വിജയന്‍ തിരുവമ്പാടിയില്‍ നടത്തിയ പ്രസംഗത്തില്‍ ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ അപമാനിച്ചത്്‌ അപലപനീയവും പ്രതിഷേധാര്‍ഹ വുമാണെന്ന്‌ താമരശ്ശേരി ബിഷപ്സ്‌ ഹൗസ്‌ ഇതിനോട്‌ പ്രതികരിച്ചു.ജനാധിപത്യ പാര്‍ട്ടിയെന്ന്‌ അവകാശപ്പെടുന്ന സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയുടെ പദവിക്കു ചേരാത്ത പ്രസ്താവനയാണിത്‌.

മത്തായിച്ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്ന വാര്‍ത്തക്കെതിരെയാണ്‌ പിണറായി പ്രതികരിച്ചത്‌. മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചുവെന്നത്‌ സത്യമായിരിക്കെ ഇക്കാര്യം മറച്ചുവയ്ക്കാനാണ്‌ ഈ പ്രചരണം പിണറായി നടത്തുന്നതെന്ന്‌ ബിഷപ്പ്‌ ഹൗസ്‌ കുറ്റപ്പെടുത്തി.
കൂടുതല്‍
മുഖ്യമന്ത്രി ബാംഗ്ലൂരില്‍
വയലാര്‍ രവി ബഹ്‌റിനിലേക്ക്
സുരേന്ദ്രന്‍പിള്ളക്ക് ദു:ഖം
ഹോസ്റ്റലുകളില്‍ ഉപദേശകസമിതി - മന്ത്രി
കരിപ്പൂര്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കും - മന്ത്രി
ആലപ്പുഴയില്‍ വി.എസിന് തിരിച്ചടി