പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സി.വി.ശ്രീരാമന്‍ അന്തരിച്ചു
CV Sreeraman
FILEFILE
പ്രശസ്ത കഥാകൃത്ത് സി.വി.ശ്രീരാമന്‍(76)അന്തരിച്ചു. തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

ശനിയാഴ്‌ചയാണ് ശ്രീരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിനു വൃക്കയ്ക്കും രോഗം ബാധിച്ചതു മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്‌ച പുലര്‍ച്ചെ സ്ഥിതി ഏറെ വഷളായിരുന്നുവെങ്കിലും പിന്നീട് അല്‍പ്പം മെച്ചപ്പെട്ടിരുന്നു.

ഡോക്‍ടര്‍ ടി.കെ. ജോസഫ്, ഡോക്‍ടര്‍ എ.ജെ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്‍ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്.

സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനായി സേവനമനുഷ്‌ഠിച്ചിട്ടുള്ള മലയാളത്തിലെ അനുഗൃഹീതനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ശ്രീരാമന്‍. ‘അനായേസന മരണം’, ‘റെയില്‍‌വേ പാളങ്ങള്‍’, ‘വാസ്തുഹാര‘, ‘ചിദംബരം’ എന്നീ കഥകള്‍ മലയാള സാഹിത്യത്തിന് പുതിയ തിളക്കമേകി. ‘ശ്രീരാമന്‍റെ കഥകള്‍’ക്ക് 1999 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

വാസ്തുഹാരയും ചിദംബരവും അരവിന്ദന്‍ സിനിമയാക്കിയിട്ടുണ്ട്
കൂടുതല്‍
കടല്‍കൊള്ള തടയുന്നതിന് കോസ്റ്റ്ഗാര്‍ഡ്
സുരേഷ്കുമാര്‍ മാപ്പപേക്ഷ നല്‍കി
വ്യാജസ്വര്‍ണം‌: രണ്ട്പേര്‍ പിടിയില്‍
എണ്ണകമ്പനികള്‍ക്കെതിരെ മന്ത്രി
കക്കയത്ത് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു
സമരം ആശുപത്രികളെ ബാധിച്ചിട്ടില്ല - പി.കെ.ശ്രീമതി