ചിക്കുന്‍ഗുനിയ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിലച്ചതായി റിപ്പോര്‍ട്ട്. ചിക്കുന്‍ ഗുനിയ രോഗം ഏറെ ബാധിച്ച പത്തനംതിട്ട ജില്ലയിലും തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.
പത്തനംതിട്ട ജില്ലയിലെ മുപ്പത് ശതമാനത്തിലേറെപ്പേര്‍ക്ക് ചിക്കുന്‍ഗുനിയ ബാധിച്ചിരുന്നു. ഇതില്‍ പത്ത് ശതമാനം പേരും ചിക്കുന്‍ ഗുനിയയുടെ ഭാഗമായ ശാരീരിക അവശതകള്‍ മൂലം വലയുകയാണ്. സന്ധികള്‍ക്ക് വേദന, നീര്‍വീഴ്ച, മുടി നരയ്ക്കല്‍, കറുത്ത പാടുകള്‍, ചൊറിച്ചില്‍, വ്രണങ്ങള്‍ തുടങ്ങിയ അവശതകള്‍ ഇപ്പോഴും അനുഭവിക്കുകയാണ് ചിക്കുന്‍ഗുനിയ ബാധിതര്‍.
ഒരു വര്‍ഷത്തോളം വരെ ചിക്കുന്‍ഗുനിയ മൂലമുള്ള അവശതകള്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചിക്കുന്‍ ഗുനിയയ്ക്ക് ഫലപ്രദമായ മരുന്ന് അലോപ്പതിയില്‍ ഇല്ലാത്തതാണ് പ്രയാസങ്ങള്‍ക്ക് ഇടയാക്കുന്നത്. പാരസെറ്റാമോളും നീര് കുറയുന്നതിനുമുള്ള മരുന്നുകളാണ് ചിക്കുന്‍ ഗുനിയ ബാധിച്ചവര്‍ക്ക് നല്‍കിയത്.
ചിക്കുന്‍ഗുനിയ മൂലം പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ മറ്റ് രോഗങ്ങള്‍ ഏളുപ്പം പിടിപെടുന്ന അവസ്ഥയിലാണ് ആളുകള്‍. രോഗം മൂലം പ്രയാസം അനുഭവിക്കുന്നവരുടെ കാര്യത്തില്‍ ആരോഗ്യവകുപ്പ് വേണ്ടത്ര താത്പര്യം കാണിക്കാത്തതാണ് പ്രശ്നം വഷളാക്കുന്നത്.
|