പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ജോസഫിന് അന്ത്യശാസനം
P.J. Joseph
KBJWD
മന്ത്രിയെ എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് അന്ത്യശാസനം നല്‍കി.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് ജോസഫ് ഗ്രൂപ്പിന്‍റെ മന്ത്രി സ്ഥാനമായിരുന്നു. മുന്നണിയിലെ എല്ലാ നേതാക്കള്‍ക്കും ജോസഫ് ഗ്രൂപ്പിന്‍റെ മന്ത്രി എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന അഭിപ്രായക്കാരായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്ന സാ‍ഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന് മന്ത്രിയില്ലാതെ തുടരാന്‍ കഴിയില്ല. അതിനാല്‍ എത്രയും പെട്ടെന്ന് മന്ത്രിയെ നിശ്ചയിച്ച് അറിയിക്കണം. ഇതനുസരിച്ച് വേണം സത്യപ്രതിജ്ഞാ തീയതി നിഴ്ചയിക്കാനെന്നും മുന്നണി ജോസഫിനെ അറിയിച്ചു.

എന്നാല്‍ ജോസഫ് കുറച്ചുകൂടി സാവകാശം ആവശ്യപ്പെട്ടുവെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തക സമിതിയോഗം ചൊവ്വാഴ്ച കോട്ടയത്ത് ചേരുന്നുണ്ട്. അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ ഈ യോഗത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

കേരകര്‍ഷകരുടെ ദുസ്ഥിതിക്ക് മാറ്റമുണ്ടാക്കണമെന്നും മുന്നണിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി കര്‍ഷകരെ രക്ഷിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മെര്‍ക്കിസ്റ്റണ്‍ സന്ദര്‍ശനവും മുന്നണിയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ഇടതുമുന്നണി കൈക്കൊണ്ടില്ല.
കൂടുതല്‍
കോയമ്പത്തൂര്‍: നാല് മലയാളികള്‍ക്ക് മൂന്ന് വര്‍ഷം തടവ്
മര്‍ദ്ദനം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
എടപ്പാള്‍: മൂന്നു പേര്‍ അറസ്റ്റില്‍
സുരേഷ്കുമാര്‍ മാപ്പപേക്ഷ നല്‍കണം - ഹൈക്കോടതി
എടപ്പാള്‍ സംഭവം: അഞ്ച് പേര്‍ കസ്റ്റഡിയില്‍
30ന് ജീവനക്കാര്‍ പണിമുടക്കും