പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എം.എന്‍ വിജയന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കണം - സുധീഷ്
സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ തനിക്കെതിരെ ആരോപണങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ എം.എന്‍.വിജയന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പാഠം പ്രത്രാധിപര്‍ പ്രഫ.സുധീഷ് ആവശ്യപ്പെട്ടു.

തനിക്കെതിരെ ആസൂത്രിത രാഷ്ട്രീയ നീക്കമാണ് നടന്നിരിക്കുന്നത്. ആരുടെ കൈയിലാണ് ചോര പുരണ്ടിരിക്കുന്നതെന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്വം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കും ഉണ്ടെന്നും സുധീഷ് പറഞ്ഞു. കൊല്ലത്തെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനിയില്‍ തനിക്കെതിരെ വന്നിട്ടുള്ള വാര്‍ത്ത സി.പി.എമ്മിന്‍റെ നിലപാടായി വേണം കണക്കാക്കാന്‍. അതിനാല്‍ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണം. പിണറായി വിജയന്‍റെയും എം.എ ബേബിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയമായ ഒരു നീക്കം തനിക്കെതിരെ നടക്കുന്നുണ്ട്.

അവരുടെ അഭിപ്രായങ്ങള്‍ പറയുന്ന ഒരു തരം ഗുണ്ടാപ്പണിയാണ് സുകുമാര്‍ അഴീക്കോടും ബാലചന്ദ്രന്‍ ചുള്ളിക്കാടും ചെയ്യുന്നത്. അതിനാല്‍ തനിക്കെതിരെ നിയമ നടപടി സ്വീ‍കരിക്കണമെന്നും സുധീഷ് ആവശ്യപ്പെട്ടു. എം.എന്‍ വിജയനെ കോടതിയില്‍ എത്തിച്ചതിന്‍റെയും തൃശൂര്‍ പ്രസ്ക്ലബില്‍ എത്തിച്ചതിന്‍റെയും ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍
ആലപ്പുഴയില്‍ വിഭാഗീ‍യത രൂക്ഷം
വിജയാംബരന്‍റെ കുടുംബത്തിന് ധനസഹായം നല്‍കും - മന്ത്രി
തന്നെ അപകീര്‍ത്തിപ്പെടുത്തി - പിണറായി
സിനിമ വരേണ്യവര്‍ഗ്ഗത്തിന്‍റെ പിടിയില്‍ - സുധാകരന്‍
വള്ളത്തോള്‍ പുരസ്കാരം അഴീ‍ക്കോടിന്
മജ്ജമാറ്റിവയ്ക്കല്‍ ആര്‍.സി.സിയില്‍