റോയല്‍ സര്‍ക്കസ് വ്യാഴാഴ്ച മുതല്‍ കണ്ണൂര്‍ പോലീസ് മൈതാനത്ത് പ്രദര്‍ശനം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി ഏഴിന് ആദ്യപ്രദര്‍ശനം മന്ത്രി എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യ്തു.
പാരമ്പര്യ സര്‍ക്കസ് കലയുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും മിശ്രിത കലാരൂപമാണ് തങ്ങള്‍ കാഴ്ചവയ്ക്കുകയെന്ന് കമ്പനിയുടമ എം.ചന്ദ്രന്‍ പറഞ്ഞു.
പ്രദര്‍ശനം ദിവസേന ഒരു മണി, നാല് മണി, ഏഴ് മണി എന്നിങ്ങനെയായിരിക്കും നടക്കുക. നവംബര്‍ 11ന് പ്രദര്‍ശനം സമാപിക്കും. റഷ്യന്‍ ഏരിയല്‍ സാരി ഡിസ്‌പ്ലേ റോയല്‍ സര്‍ക്കസിന്‍റെ മാത്രം പ്രത്യേകതയാണെന്ന് ഉടമ അവകാശപ്പെട്ടു.
രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാളികളും ഉള്‍പ്പെടുന്ന 200 ല്‍പരം അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇതിലുള്ളത്. രണ്ട്‌മണിക്കൂര്‍ സമയമാണ് പ്രകടനം.
രണ്ട് മണിക്കൂര്‍ സമയത്തെ സര്‍ക്കസ്സില്‍ 30 ഓളം ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കും. റഷ്യന്‍ അക്രോബാറ്റിക് അഭ്യാസം, റഷ്യന്‍ ഏരിയല്‍ സാരി ഡിസ്‌പ്ലേ, റഷ്യന്‍ ബേബി റോക്ക്, റോളര്‍ സ്കേറ്റിങ്, ബ്രിക് ബാലന്‍സ്, ആഫ്രിക്കന്‍ ലിമ്പോ ഫയര്‍ ഡാന്‍സ്, ബാള്‍ത്ത് തുത്താര, ക്യാന്‍റില്‍ പ്ലാസ്റ്റിക് തുടങ്ങിയ ഇനങ്ങള്‍ കാഴ്ച വയ്ക്കും.
ഇവയ്ക്ക് പുറമേ ആന, കുതിര, ഒട്ടകം, പോമേറിയന്‍ നായ തുടങ്ങിയ മൃഗങ്ങളുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും. 20, 40, 60 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
|