പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അബ്ദുള്ള ഹാജി നിര്യാതനായി
മുസ്ലീം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് അബ്ദുള്ള ഹാജി അഹമ്മദ്‌ സേഠ്‌ (75) നിര്യാതനായി. ശ്വാസകോശ രോഗത്തെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക്‌ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു മരണം. 25 വര്‍ഷം മുസ്ലീം ലീഗ്‌ എറണാകുളം ജില്ലാ പ്രസിഡന്‍റായിരുന്ന അഹമ്മദ്‌ സേഠ്‌ ചന്ദ്രിക ഡയറക്ടര്‍, വഖഫ്‌ ബോര്‍ഡ്‌ അംഗം,കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്‌.

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ലമെന്‍ററി മോഹങ്ങളില്ലാത്ത രാഷ്ട്രീയ നേതാവായാണ്‌ സേഠ് അറിയപ്പെട്ടിരുന്നത്‌. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം കുറച്ചു നാളുകളായി അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പരേതയായ ഫാത്തിമാ ബീവിയാണ് ഭാര്യ. നാസ്‌,തസ്നീം,അല്‍മാസ്‌,തമന്ന എന്നിവരാണ് മക്കള്‍.

1932 ജൂണില്‍ ഹാജി അഹമ്മദ് സേഠിന്‍റെയും മില്ലുമ്മഭായിയുടെയും മകനായാണ് ഹാജി അഹമ്മദ് സേഠ് ജനിച്ചത്. സംസ്കാരം ബുധനാഴ്ച രാവിലെ 11-ന്‌ എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദില്‍ നടക്കും.
കൂടുതല്‍
മാര്‍ ഐറേനിയസ്‌ അഭിഷിക്തനായി
ആശാന്‍ പുരസ്കാരം മാധവന്‍ അയ്യപ്പത്തിന്
ഗാന്ധിജയന്തി ആചരിച്ചു
ഗാന്ധിജയന്തി:ശുചീകരണവുമായി പൊലീസുകാര്‍
സ്വരലയ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി
സ്കൂട്ടര്‍ യാത്രക്കാരന്‍ ബസ് കയറി മരിച്ചു