സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ടുറിസം രംഗം വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷണന്‍ പറഞ്ഞു. കൊച്ചിയില്‍ ടൂറിസം ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് അനുയോജ്യമായ പദ്ധതികള്‍ മാത്രമേ ടൂറിസം രംഗത്ത് ആരംഭിക്കുകയുള്ളൂ. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാലിന്യ വിമുക്തമായിരിക്കണം. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ടൂറിസം രംഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ കമ്പനികളെക്കൂടി പങ്കാളികളാക്കും - കോടിയേരി പറഞ്ഞു.
2005-2006 വര്‍ഷത്തെ മികച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള പുരസ്കാരം കൊച്ചിയിലെ ട്രാവല്‍ കോര്‍പ്പറേഷന്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും തീ സ്റ്റാര്‍ റിസോര്‍ട്ടിനുള്ള അവാര്‍ഡ് ദി മാരാരി ബീച്ച് ആലപ്പുഴയ്ക്കും സമ്മാനിച്ചു. ടൂറിസം രംഗത്തെ മറ്റ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ടൂറിസം വികസനത്തിനുള്ള പശ്ചാത്തല സൌകര്യം ഒരുക്കണമെന്ന് പ്രശസ്ത ഗായകന്‍ കെ.ജെ.യേശുദാസ് അഭിപ്രായപ്പെട്ടു.
|