പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിത്തുത്പാദനത്തിന് ധാരണയായി
അത്യുത്പാദന ശേഷിയുള്ള വിത്ത് ഉത്പാദിപ്പിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയും നാഫെഡും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

വയനാട് ജില്ലയിലെ കാര്‍ഷിക വികസനത്തിനായി 40 കോടി രൂപയുടെ പദ്ധതി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്‍റെ പരിഗണനയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് കാര്‍ഷിക സര്‍വ്വകലാശാ‍ല അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള നെല്‍ വിത്തുകളായിരിക്കും നാഫെഡിന്‍റെ സഹകരണത്തോടെ കേരളത്തില്‍ ഉത്പാദിപ്പിക്കുക.

ജ്യോതി ഇനത്തില്‍പ്പെട്ട വിത്തുകളാണ് കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലെ തെരെഞ്ഞെടുത്ത കര്‍ഷകര്‍ വഴി ഉത്പാദിപ്പിക്കുക. ആദ്യ ഘട്ടത്തില്‍ നെല്‍ വിത്ത് ഉത്പാദനമാണെങ്കില്‍ രണ്ടാം ഘട്ടത്തില്‍ പച്ചക്കറി വിത്തുകളും തെങ്ങിന്‍ ‌തൈകളും ഉത്പാദിപ്പിക്കും. കോഴിക്കോട് ജില്ലയിലായിരിക്കും തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുക.

കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്ന വയനാട് ജില്ലയില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്‍റെ സാമ്പത്തിക സഹായത്തോടെ നൂതന കാര്‍ഷിക പദ്ധതി നടപ്പാക്കും. 40 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി നല്‍കിയിരിക്കുന്നത്.
കൂടുതല്‍
എം.എന്‍.വിജയനെ വെറുതെ വിട്ടു
കോയമ്പത്തൂര്‍: മദനിയെ കുറ്റവിമുക്തനാക്കി
ഐസ്ക്രീം:ഹര്‍ജി ഇന്ന് പരിഗണിക്കും
ബാങ്ക് ലയനത്തില്‍ എതിര്‍പ്പ് - ധനമന്ത്രി
പി.ബി യോഗം ഇന്ന്
സഹായം നഷ്ടപരിഹാരത്തിന് ഉപയോഗിക്കണം