പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അട്ടിമറിക്കാന്‍ ശ്രമിച്ചത് യു ഡി എഫ്
പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുകയായിരുന്നുവെന്ന് സി പി എം. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി ആണ് ഈ ആരോപണം ഉന്നയിച്ചത്.

കെ സുധാകരനും എം വി രാഘവനും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് ഇവര്‍ വന്നത്. ഗുണ്ടകളും ഒപ്പമുണ്ടായിരുന്നു.- ശശി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബാക്രമണം നടത്തുകയും പൊലീസിന് നേരെ ബോംബാക്രമണം നടത്തുകയും ചെയ്തത് യു ഡി എഫുകാരാണ്. തോല്‍‌വി ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പിനെ തള്ളിപ്പറയുകയാണെന്നും ശശി അരോപിച്ചു.

പുതിയ ഭരണ സമിതി ചുമതലയേറ്റാല്‍ രാഘവന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കൊള്ളരുതായ്മകള്‍ പുറത്ത് വരുമെന്നതു കൊണ്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിച്ചത്. എങ്ങനെയും തെരഞ്ഞെടുപ്പിന് വിഘ്നം സൃഷ്ടിക്കുന്നതിന് രാഘവന്‍ എല്ലാ കോടതികളെയും സമീപിച്ചിരുന്നു. ഒന്നും വിലപോവുകയുണ്ടായില്ല- ശശി പറഞ്ഞു.



കൂടുതല്‍
പന്നിയാര്‍: 2 മൃതദേഹങ്ങള്‍ കിട്ടി
കണ്ണൂര്‍: തിങ്കളാഴ്ച ഹര്‍ത്താല്‍
മുല്ലപ്പെരിയാറില്‍ വിദഗ്ധസംഘം
കണ്ണൂര്‍: ഡിസിസി ഓഫീസില്‍ ബോംബേറ്
പരിയാരം: തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
സൈലന്‍റ്വാലി: ഉദ്ഘാടനം ഇന്ന്