എ.കെ.ജി സഹകരണ ആശുപത്രി പിടിച്ചടക്കിയ തരത്തില്‍ പരിയാരം ഭരണസമിതി തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് എം.വി.രാഘവന്‍ ആരോപിച്ചു.
കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരെഞ്ഞെടുപ്പില്‍ എം.വി രാഘവന്‍റെ നേതൃത്വത്തില്‍ കൃത്രിമം കാട്ടുന്നതായി സി.പി.എം നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളജ് സംരക്ഷണ സമിതിയും ആരോപിച്ചിട്ടുണ്ട്. ഈ മാസം 23നാണ് തെരെഞ്ഞെടുപ്പ്.
സഹകരണ ജോയിന്‍റ് രജിസ്ട്രാറെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് കൃത്രിമം നടത്താന്‍ വേണ്ടിയാണ്. പരിയാരം മെഡിക്കല്‍ കോളജിന്‍റെ ഉദ്ഘാടന ദിവസം മുതല്‍ തന്നെ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെ മെഡിക്കല്‍ കോളജ് സംരക്ഷണ സമിതിയെന്ന പേരില്‍ രംഗത്തു വന്നത് പരിഹാസ്യമാണെന്ന് എം.വി. രാഘവന്‍ പറഞ്ഞു.
തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സംരക്ഷണ സമിതിയും ആരോപിക്കുന്നുണ്ട്. ചില ജീവനക്കാരുടെ ഒത്താശയോടെ നാനൂറോളം പേരിടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.
ഇതോടെ ഉത്തര മലബാറില്‍ സഹകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം - സി.എം.പി പോരാട്ടങ്ങള്‍ക്ക് ഒരു വഴിത്തിരിവാവുകയാണ്.
|