സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബ.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് നിയമസഭയ്ക്കു മുന്നില്‍ നിരാഹാര സമരം തുടങ്ങി.
ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്‌തു. ബുധനാഴ്ച രാവിലെ ഒന്‍പതു മണിവരെയാണ് സമരം. സംസ്ഥാനത്തെ എല്ലാ റോഡുകളും തകര്‍ന്ന് കിടന്നിട്ടും ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പി ഉപവാസം നടത്തുന്നത്.
ഈ സര്‍ക്കാരിന്‍റെ പരാജയമാണ് ഇവിടത്തെ റോഡുകളെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ഇത്രയും മോശമായ ഒരു സാഹചര്യം കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. സര്‍ക്കാരിന്‍റെ കൈയില്‍ പണമുണ്ടായിട്ടും മനസില്ലാതിരുന്നത് കൊണ്ടാണ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തത്.
തമ്മില്‍ പോരടിക്കുന്ന മുന്നണിക്കും സര്‍ക്കാരിനും ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന നേതാക്കളായ മടിക്കൈ കമാരന്‍, കെ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സംസാരിച്ചു.
|